കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമ ബോധന - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി.




'കൂടെയുണ്ട് കരുത്തേകാന്‍' പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നിയമ ബോധന - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. 

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കടമകള്‍ മനസ്സിലാക്കുന്നതിനും അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനും സഹായകമാകുന്ന രീതിയില്‍ നിയമസാക്ഷരത നല്‍കുവാനായി മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റി കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. സുമന്‍ സുന്ദര്‍ രാജ് ക്ലാസ് നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സംശയനിവാരണം നടത്തുകയും ചെയ്തു. 
 


സ്‌കൂള്‍ അധ്യാപകന്‍ ബിജു കുര്യന്‍ ലഹരിവിരുദ്ധ അവബോധന ക്ലാസ് നയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ചെറുക്കുന്നതിനും ആരോഗ്യകരവും മയക്കുമരുന്ന് രഹിതവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ദിശാബോധം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വീസ് സൊസൈറ്റി അംഗം വിജയലക്ഷ്മി പ്രസംഗിച്ചു. പരിപാടികള്‍ക്ക് സ്‌കൂള്‍ എന്‍ എസ് എസ്- റോവര്‍ & റെയ്ഞ്ചര്‍ യൂണിറ്റുകള്‍ നേതൃത്വം നല്‍കി.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments