എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: കോടതിയില്‍ കീഴടങ്ങിയ ഒന്നാംപ്രതിയെ റിമാന്‍ഡ് ചെയ്തു


 വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കീഴടങ്ങിയ ഒന്നാംപ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വാഴത്തോപ്പ് മണിയാറംകുടി മുഹമ്മദ് ഷെരീഫ് ഷംസുദിന്‍ (25) നെയാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.


കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഇ.എം മുഹമ്മദിനെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ കല്ലൂര്‍ക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പതിവു വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വഴിയാഞ്ചിറ ഭാഗത്ത് വഴിയരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് എസ്‌ഐയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

തുടര്‍ന്ന് കാറിനടുത്തെത്തി ചോദ്യം ചെയ്തതോടെ മുഹമ്മദ് ഷെരീഫ് കാറെടുത്ത് എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 

 പ്രതിയെ രക്ഷപെടാന്‍ സഹായിച്ച സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്‌സല്‍ എന്നിവരെ ക്ലലൂര്‍ക്കാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ കാറിലല്‍ മുഹമ്മദ് ഷെരീഫിനൊപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി ആസിഫിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments