കുട്ടികൾ നിയോഗമുള്ളവരായി വളരണം: ഡോ. സാൽവിൻ കെ തോമസ്


കുട്ടികൾ നിയോഗമുള്ളവരായി വളരണം: ഡോ. സാൽവിൻ കെ തോമസ്

 ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയും വികാസവും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും കുട്ടികൾ നിയോഗമുള്ളവരായി വളരണമെന്നും അതിന് അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ തോമസ് ഉദ്ബോധിപ്പിച്ചു. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷവും ഈ വർഷത്തെ കർമ്മപദ്ധതിയായ മിറാക്കി - സ്നേഹത്തോടെ ചെയ്യാൻ - എന്ന പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതോടൊപ്പം കുട്ടികളിൽ നല്ല ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പൂവരണി പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ ആഹ്വാനം ചെയ്തു. സൺഡേ സ്കൂളിന്റെയും മിഷൻ ലീഗിന്റെയും ഈ വർഷത്തെ കർമ്മപദ്ധതികളും  ലോഗോയും ഡയറിയും ചടങ്ങിൽ പ്രകാശനം ചെയ്തു. 


ഡയറക്ടർ ഫാ. ആൻ്റണി വില്ലന്താനം, പിറ്റിഎ പ്രസിഡൻ്റ് ജോസ് കെ രാജു, ഹെഡ്മാസ്റ്റർ മനു കെ ജോസ്, സി എം എൽ സെക്രട്ടറി ക്രിസ്റ്റോ പോൾ എന്നിവർ പ്രസംഗിച്ചു. ഡോ. മാത്യു എബ്രാഹം സ്വാഗതവും ജിലു ജിജി നന്ദിയും പറഞ്ഞു. 


സമ്മേളനത്തിൽ വച്ച് വിവിധ സ്കോളർഷിപ്പുകളും ഓരോ ക്ലാസിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും ഹാജരിനുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.


പരിപാടികൾക്ക് സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ്, ജോർജ് എംസി, ജിയ ജിജി, അൽഫോൻസാ ഷാജി, ഷെറിൻ സെബാസ്റ്റ്യൻ, ആൻമരിയ സജി, റ്റിൻസി ബാബു, ആൻഞ്ചലിനാ സജി എന്നിവർ നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments