കെഴുവംകുളം ലൈബ്രറിയില്‍ ജില്ലാപഞ്ചായത്ത് വക ഫിറ്റ്നസ്, വയോജനഹാളുകള്
70 വര്‍ഷമായി കെഴുവംകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന കെഴുവംകുളം പബ്ലിക് ലൈബ്രറിക് ഫിറ്റ്നസ്, വയോജന ഹാളുകള്‍ നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ 10 ലക്ഷം രൂപ അനുവദിച്ചു.
നിലവില്‍ ഫിറ്റ്നസ് സെന്ററായി ഉപയോഗിച്ചുകൊണ്ടിരുന്ന താത്ക്കാലിക മന്ദിരം പൊളിച്ച് ഇരുനിലമന്ദിരം നിര്‍മ്മിച്ച് താഴത്തെ നിലയില്‍ ഫിറ്റ്നസ് സെന്ററും മുകളില്‍ വയോജനഹാളും നിര്‍മ്മിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതോടെ ഫിറ്റ്നസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുന്നതാണ്.
പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് പി.ജി. ജഗന്നിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ബാബുരാജ്, സന്തോഷ് നെടുംപുറം, മാത്യു കുര്യന് ചിറവയലില്‍, ജോയി മറ്റം, ജോജി സ്കറിയ പല്ലാട്ട്, സുജാത രാജു, വിജയന് രാമനാട്ട്, വേലായുധന് നായര്‍ ഇടശ്ശേരില്‍, ഷാംകുമാര്‍ സി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
0 Comments