ബാബു ഹാപ്പിയാണ് ഇനി ധൈര്യമായി നടക്കാം.


 എലിക്കുളംപഞ്ചായത്തിലെ  ഭിന്നശേഷിക്കാരനായ എലിക്കുളം നീറിയാങ്കൽ ബാബു ആകെയുള്ള ഒരു ക്രച്ചസ്സ് തുരുമ്പുപിടിച്ച് നാശമായിട്ട് മാസങ്ങളായി.ആകെയുള്ള വരുമാനം എന്ന് പറയുന്നത്  സ്കൂളുകളിൽ ബുക്ക് ബൈൻഡിങ്ങ് ചെയ്യുമ്പോൾ കിട്ടുന്ന തുകയും, വികലാംഗ പെൻഷനും മാത്രമാണ്.


വേനലവധി ആയതിനാൽ സ്കൂൾ വരുമാനവും നിലച്ചു. ബാബുവും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
വികലാംഗർക്കായി അനുവദിച്ച സ്കൂട്ടർ ഉണ്ടെങ്കിലും നടന്നു പോവേണ്ടിടത്ത് നടന്നു തന്നെ പോവണം . പുതിയ സ്കൂൾ വർഷത്തിൽ എന്തു ചെയ്യണമെന്ന് ബാബുവിന് ആശങ്കയും ആയി.


പഞ്ചായത്തിൽ നിന്ന് ഭിന്നശേഷിക്കാർക്കായി നല്കി വരുന്ന ഉപകരണങ്ങൾ വാങ്ങുവാൻ സാധിച്ചു മില്ല. നിരാശനായ ബാബു ഇക്കാര്യം ഇപ്പോൾ പഞ്ചായത്തിലെ രണ്ടാം വാർഡംഗമായ മാത്യൂ ത് പെരുമനങ്ങാടനെ തന്റെ അവസ്ഥ അറിയിച്ചു.


 ഒട്ടും മടിക്കാതെ മാത്യൂസ് പെരുമനങ്ങാട് തന്റെ പക്കലും ,ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും പണം മുടക്കി ബാബുവിന് ഒരു ക്രച്ചസ് സമ്മാനിച്ചു. പഞ്ചായത്തംഗം എന്നു പറഞ്ഞാൽ ജനങ്ങളുടെ അംഗമാണ് .ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന യാൾ മാത്യുസിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments