അന്താരാഷ്ട്ര യോഗ ദിനാചരണവും മെഗാ യോഗ ഡിസ്പ്ലേയും നടത്തി.


അന്താരാഷ്ട്ര യോഗ ദിനാചരണവും മെഗാ യോഗ ഡിസ്പ്ലേയും നടത്തി. 

കരൂർ ഗ്രാമപഞ്ചായത്തിന്റെയും കുടക്കച്ചിറ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ അന്താരാഷ്ട്ര യോഗ ദിനാചരണവും മെഗാ യോഗ ഡിസ്പ്ലേ നടത്തി.


 കുടക്കച്ചിറ സെൻറ്. ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന സമ്മേളനം ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി. കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മടത്തി പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 


പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാജു ജോർജ് പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ തങ്കച്ചൻ, മോളി ടോമി, സ്മിത ഗോപാലകൃഷ്ണൻ, അഖില അനിൽകുമാർ, ആനിയമ്മ ജോസ്, പ്രിൻസ് അഗസ്റ്റിൻ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിൻസി കുര്യാക്കോസ് ,യോഗ ഇൻസ്ട്രക്ടർ അമൃതദാസ് തുടങ്ങിയവർ പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments