കോട്ടയം ജില്ലയെ യുനെസ്കോയുടെ ജി. എൻ. എൽ.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി


 കോട്ടയം ജില്ലയെ UNESCO യുടെ Global Network of Learning Cities (GNLC) പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സഹായം അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. ഇതിനുവേണ്ട എല്ലാ സഹായവും ധർമേന്ദ്ര പ്രധാൻ വാഗ്ദാനം ചെയ്തു. ഇത് സംബന്ധിച്ചുള്ള അപേക്ഷ കോട്ടയം മുനിസിപ്പൽ കൗൺസിൽ UNESCO Institute for Lifelong Learning-നു സമർപ്പിച്ചിട്ടുണ്ട്,  


 ‘അക്ഷര നഗരി’ എന്നറിയപ്പെടുന്ന കോട്ടയം ജില്ല ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ലയാണ്. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളും സൗകര്യങ്ങളുമുള്ള കോട്ടയത്തിന് എന്തുകൊണ്ടും ഈ അംഗീകാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments