ആലപ്പുഴ പുന്നമടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ പുന്നമട രാജീവ് ജെട്ടിയിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. മരിച്ച ലിജോയ് കാറിന്റെ അടിയില്‍പ്പെട്ടു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.
0 Comments