രാമപുരത്ത് എം. ഡി. എം. എ. യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.


രാമപുരത്ത്  എം. ഡി. എം. എ. യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.

 കാഞ്ഞിരപ്പള്ളി ആനക്കല്ല് , തടമുറിയിൽ അലക്സ് റ്റി. എ. (23) ,      കാഞ്ഞിരപ്പളളി ആനക്കല്ല് ഇഞ്ചകാട്ടുകുന്നേൽ  ശ്രീഹരി (20) എന്നിവരാണ് അറസ്റ്റിലായത്.

 രാമപുരം  താമരക്കാട് ഭാഗത്ത് രണ്ട് യുവാക്കൾ ലഹരി വില്പന നടത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച്. രാമപുരം എസ്എച്ച്ഒ  അഭിലാഷ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്. ഐ. സുമേഷ് കുമാർ പി. എസ്. , എസ്. സി. പി. ഒ. വിശാൽ, സി. പി. ഒ. മാരായ മോഹൻ, ശ്യാം T ശശി, എന്നിവർ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി ദേഹ പരിശോധന നടത്തിയപ്പോൾ വിൽപ്പനയ്ക്കായി കവറിൽ ആക്കി സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എം. ഡി. എം. എ. കണ്ടെത്തുകയായിരുന്നു. നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച പ്രതികൾക്കെതിരെ രാമപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments