തൊടുപുഴ നഗരസഭാ കൗണ്‍സിലിലെ സംഘര്‍ഷം ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെയര്‍മാന്‍



തൊടുപുഴ നഗരസഭയില്‍ അനുവദിച്ച ആരോഗ്യകേന്ദ്രം കുന്നത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ 14-ാം നമ്പര്‍ അജന്‍ഡ പഴുക്കാകുളം നിവാസികളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് മാറ്റിവച്ചതെന്ന് ചെയര്‍മാന്‍ കെ.ദീപക് പറഞ്ഞു. 


കൗണ്‍സില്‍ ഹാളില്‍ തള്ളിക്കയറി ബഹളം ഉണ്ടാക്കിയ സിപിഎം പ്രവര്‍ത്തകരുടെ ശ്രമം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. 

പട്ടയംകവല, കാരുപാറ, ഞറുക്കുറ്റി, മുതലക്കോടം തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് തടസപ്പെടുത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ അജന്‍ഡ മാത്രമാണുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments