സാനിട്ടേഷന്‍ ബ്ലോക്ക് സമര്‍പ്പണം നടത്തി


 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിലെ പാദുവ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ സാനിട്ടേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 


ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി 5 യൂണിറ്റുകള്‍ ആണ് നിര്‍മ്മിച്ചത്. പുതിയ സാനിട്ടേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.

 യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. തോമസ് ഓലായത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്തുകുട്ടി കൈമരപ്ലാക്കല്‍, ഹെഡ്മിസ്ട്രസ് സി. പൗളിന്‍, മാത്യു ജോസഫ് കരിപ്പാമറ്റം, തങ്കച്ചന്‍ കടുപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാദുവ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലായത്തില്‍ സമീപം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments