ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ടു മതി വന്യജീവി സംരക്ഷണം :ജോസ് കെ മാണി എം.പി.
വന്യമൃഗ നിയന്ത്രിത നായാട്ട്, വഖഫ് ഭൂമി,കടലോര സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ കേരളാ കോൺഗ്രസ് (എം) പാർടി എടുക്കുന്ന ശരി നിലപാടുകൾക്ക് പൊതു സമൂഹത്തിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നതായും മനുഷ്യജീവനു ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള നിയന്ത്രിത നായാട്ടിന് അനുവാദം നൽകണമെന്നും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. മലയോര കർഷകൻ്റെ അതിജീവന പ്രശ്നത്തിന് മുൻപിൽ മുഖ്യമന്ത്രി പുലർത്തുന്ന അനുഭാവപൂർണ്ണമായ സമീപനം ഏറെ പ്രതീക്ഷ നൽകുന്നതായും കർഷക വിരുദ്ധഹരിത ചാഞ്ചാട്ടം അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
കുടുംബ ബന്ധങ്ങളിൽ അധിഷ്ടിതമായ മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വിജയങ്ങൾ നേടാൻ കേരളാ കോൺഗ്രസ് (എം) നു സാധിക്കണമെന്നും കൂടുതൽ ശ്രദ്ധേയമായ ഇടപെടലുകൾക്ക് കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകുമെന്നും ചെയർമാൻ തുടർന്നു പറഞ്ഞു. അകലക്കുന്നം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, മുൻ പ്രസിഡൻ്റുമാരായ ടോണി ഇടയ്ക്കാട്ടുതറ ,ജേക്കബ് തോമസ്, ജാൻസി ബാബു, മുൻ വൈസ് പ്രസിഡൻ്റ് ബെന്നി വടക്കേടം, മെമ്പർമാരായ ജോർജ് മൈലാടി, കെ.കെ. രഘു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സണ്ണി മാന്തറ, അഡ്വ.ജോർജ് കുട്ടി പുറ്റത്താങ്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജിജോ വരിക്ക മുണ്ട തുടങ്ങിയവർ പ്രസംഗിച്ചു.
കേരളാ കോൺഗ്രസ് (എം) പാർടിയുടെ മുൻകാല സാരഥികളെ യോഗത്തിൽ ആദരിച്ചു. ജോസ് കല്ലന്തറ, ആൻ്റോ പുളിക്കൻ, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി,ജോർജുകുട്ടിക്കുന്നപ്പള്ളി, ജോയി കീച്ചേരിൽ, സിബി കുരീക്കൊമ്പിൽ, സാബു മഞ്ഞാമറ്റം, ജോമോൻ കൈതമന തുടങ്ങിയവർ നേതൃത്വം കൊടുത്തു. ചെങ്ങളം സഹകരണ ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസി അഡ്വ .ജോസി പുളിയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ജൂബിച്ചൻ നരിതൂക്കിൽ ആൻ്റോച്ചൻ പാലാപുളിയ്ക്കൽ, ബിൻസ് തൊടുക, ബിൻസി ബിജു അരീക്കൽ, ജെറിൻ ബിനു വലിയപറമ്പിൽ എന്നിവർക്ക് സ്വീകരണവും നൽകി.
0 Comments