ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ പാലായിൽ


ജില്ലാതല ലോക രക്തദായക ദിനാചരണവും
 മെഗാ രക്തദാന ക്യാമ്പും നാളെ പാലായിൽ

 ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ പാലായിൽ  നടക്കുന്നു.


  ഈ വർഷത്തെ ഔദ്യോഗിക പ്രമേയം രക്തം നൽകൂ... പ്രതീക്ഷ നൽകൂ... "ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു " എന്നതാണ്. ഈ പ്രമേയം  രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുന്നതിൽ സാമൂഹിക ഐക്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. സുരക്ഷിതമായ രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക, പതിവ് രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.


             പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11.45 ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എം പി ദിനാചരണം ഉദ്ഘാടനം ചെയ്യും.കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് സന്ദേശം നൽകുന്നതും മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതുമാണ്. 


ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം, കെ എം മാണി സ്മാരക ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് റ്റി.പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . പ്രിൻസി ഫിലിപ്പ്, ഡോ. ആൻ്റോ മാത്യു, ആരോഗ്യകേരളം പ്രോഗ്രാം കോർഡിനേറ്റർ സി ആർ വിനീഷ്, ഡെപ്യൂട്ടി മാസ്സ് ഇൻ ചാർജ് ജി.ജയരാജ്, സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതുമാണ്.        

രാവിലെ 9.30ന് ആരംഭിക്കുന്ന മെഗാ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും. ക്യാമ്പ് നയിക്കുന്നത് പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments