പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിന് ചന്ദനത്തൈ... രണ്ടാം ക്ലാസുകാരന്‍ ശ്രീകേശിന് കൈയടി...
പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ ''ചങ്ങാതിക്കൊരു മരം'' പദ്ധതി നടക്കുന്ന ദിവസം രണ്ടാം ക്ലാസുകാരന്‍ ആര്‍. ശ്രീകേശിന്റെ പിറന്നാള്‍ക്കൂടിയായത് യാദൃച്ഛികം. പിറന്നാള്‍ ദിനത്തില്‍ മാതൃവിദ്യാലയത്തിന് ശ്രീകേശ് നല്‍കി മനോഹരമായൊരു ചന്ദനത്തൈമരം.

ചങ്ങാതിക്കൊരു മരം പദ്ധതി ഉദ്ഘാടനത്തിനായി സ്‌കൂളിലെത്തിയ പാലാ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കെ. ശ്രീകേശില്‍ നിന്ന് ചന്ദനത്തൈ ഏറ്റുവാങ്ങിക്കൊണ്ട് സ്‌കൂളിലെ ചങ്ങാതിക്കൊരു മരം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് ഇതര വകുപ്പുകളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതിക്കൊരു മരം പദ്ധതി. കുട്ടികള്‍ പരസ്പരം വൃക്ഷത്തൈകള്‍ കൈമാറി.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുകൂടിയായ വെള്ളിയേപ്പള്ളി മീനാഭവനില്‍ ജി. രണ്‍ദീപിന്റെയും പാലാ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരിയും മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റുമായ സന്ധ്യ ജി. നായരുടെയും മകനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീകേശ് ആര്‍. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികളും പരസ്പരം വൃക്ഷത്തൈകള്‍ കൈമാറി.
ഹെഡ്മിസ്ട്രസ് ബിന്ദു ജി. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപികമാരായ റ്റാനിയ തോമസ്, മിന്റു മാത്യു, ശ്രീന കെ.നായര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments