ഈ വർഷത്തെ പി കെ വി പുരസ്കാരത്തിന് കേരളത്തിന്റെ വിപ്ലവ ഗായിക മേദിനീ അർഹയായി.
കേരളത്തിന്റെ മുൻ മുഖമന്ത്രിയും. സിപിഐ ദേശീയ നേതാവും, മികച്ച പാർലമെന്റെറിയനുമായിരുന്ന പി കെ വാസുദേവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ കിടങ്ങൂരിൽ പി കെ വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ അഫീയേഴ്‌സ് പൊതു ജീവിതത്തിൽ മഹത്തയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് എല്ലാവർഷവും. നൽകുന്ന അവാർഡാണിത്.
10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ജഡ്ജി ഇമ്മാനുവൽ കൊലടി, പി എസ് സി അംഗം എസ് വിജയകുമാരൻനായർ, സംസ്ഥാന ഭാഷ മാർഗ്ഗ നിർദേശക സമിതി അംഗം ചാക്കോ സി പൊരിയത്ത് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് പുരസ്കാര നേതാവിനെ തെരെഞ്ഞെടുത്തത്.
പി കെ വി യുടെ അനുസ്മരണ ദിനമായ ജൂലൈ 12 ന് ശനിയാഴ്ച്ച വൈകിട്ട് 4.30 ന് കിടങ്ങൂർ ഗവണ്മെന്റ് എൽ പി ബി സ്കൂൾ അങ്ക ണത്തിൽ പി കെ വി സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയിവിശ്വം പുരസ്‌കാരം സമർപ്പിക്കും.
പി കെ ജനാർദ്ദന കുറുപ്പ് രചിച് വേലായുധൻ ഇടച്ചേരിൽ സംഗീതം നൽകി ഖാലിദ് എം ആലപിച്ച പി കെ വി യെ കുറിച്ചുള്ള ജനങ്ങളുടെ സി ഡി 'സൗമ്യധീരം
ആ മുഖം'സിപിഐ ജില്ല സെക്രട്ടറിക്ക് അഡ്വ വി ബി ബിനുവിന് നൽകി ബിനോയി വിശ്വം പ്രകാശനം ചെയ്യും. അഡ്വ തോമസ് വി റ്റി സ്വാഗതം ആശംസിക്കും.
ജോസ് കെ മണി എം പി മുഖ്യ പ്രഭാഷണം നടത്തും. മുൻ എം എൽ എ കെ സി ജോസഫ് അനുസ്മരണ പ്രഭാഷണവും മോൻസ് ജോസഫ് എം എൽ എ സ്കോളർ ഷിപ്പ് വിതരണവും, ചികത്സ സഹായം ജില്ല പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കലും വിതരണവും ചെയ്യും
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, സിപിഎം ജില്ല സെക്രട്ടറി ടി ആർ രഘുനാഥൻ, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, സിപിഎം ഏരിയ സെക്രട്ടറി ഇ എം ബിനു, സിപിഐ ജില്ല ട്രെഷറാർ ബാബു കെ ജോർജ്, സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി ജി തൃഗുണസെൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
0 Comments