അടിച്ച് പാമ്പായ ആംബുലന്‍സ് ഡ്രൈവറെ പാലായില്‍ ട്രാഫിക്ക് പൊലീസ് പൊക്കി







പാലാ അടിച്ച് പാമ്പായ ആംബുലന്‍സ് ഡ്രൈവറെ പാലായില്‍ ട്രാഫിക്ക് പോലീസ് പൊക്കി. 
 
രാമപുരം റോഡില്‍ വൈദ്യൂതി ഭവന് മുന്നിലായി വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാര്‍, എസ്.ഐ. ഹരിഹരന്‍, സി.പി.ഒ. അനീഷ് ബാലന്‍ എന്നിവരുടെ മുന്നിലേക്കാണ് ആംബുലന്‍സുമായി ഡ്രൈവര്‍ ഇടനാട് സ്വദേശി കെ.എസ്. സുബിന്‍ എത്തിയത്. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതേ തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments