സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുവാൻ സ്ത്രീകൾ തന്നെ ബോധവതികളായി മുന്നണിയിലേക്ക് കടന്നുവരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത പ്രേംസാഗർ.
കേരള മഹിളാ സംഘം കരൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമലത പ്രേം സാഗർ.
സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത, വഴി നടക്കാനും, ആഭരണമണിയാനും സ്വാതന്ത്ര്യ മില്ലാത്ത കാലഘട്ടത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചത് നവോഥാന നായകരും, സ്ത്രീ സംഘടനകളും, പുരോഗമന പ്രസ്ഥാനങ്ങളിമാണെന്ന് മറക്കരുതെന്നും അവർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്യാമള ചന്ദ്രൻ കൺവെൻഷന് തുടക്കം കുറിച്ച് പതാക ഉയർത്തി.
മണ്ഡലം സെക്രട്ടറി അനു ബാബു തോമസ്, സംസ്ഥാന കൗൺസിൽ അംഗം പാറുക്കുട്ടി പരമേശ്വരൻ നായർ, തങ്കമ്മ കരുണാകരൻ, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, എക്സിക്യൂട്ടീവ് അംഗം അഡ്വ പി ആർ തങ്കച്ചൻ, ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി തങ്കമ്മ കരുണാകരൻ (പ്രസിഡന്റ്), ആനന്ദവല്ലി മധു(വൈസ് പ്രസിഡന്റ്), രമ്യ ബിനു (സെക്രട്ടറി), സിജി ജയൻ (ജോയിന്റ് സെക്രട്ടറി)എന്നിവരെ തെരെഞ്ഞെടുത്തു
0 Comments