കുമാരനല്ലൂരിൽ മീനച്ചിലാറിൻ്റെ കൈവഴിയിൽ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 

കോട്ടയം കുമാരനല്ലൂരിൽ മീനച്ചിലാറിൻ്റെ കൈവഴിയിൽ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു  കോട്ടയം കുമാരനല്ലൂരിൽ മിനച്ചിലാറിൻ്റെ കൈ വഴിയിലൂടെ ഒഴുകിയെത്തിയത് രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശിയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.  


കുമാരനല്ലൂർ മംഗലശ്ശേരി ജ്യോതി രാജി (59) ൻ്റെ മൃതദേഹമാണ് ആറ്റിലൂടെ ഒഴുകിയെത്തിത്.  ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.  തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനാ സംഘത്തിലും അറിയിക്കുകയായിരുന്നു. 


പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.  കരയ്ക്ക് എത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഗാന്ധിനഗർ പോലീസ് കേസെടുത്തു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments