പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനും മീനച്ചിൽ താലൂക്കിൽ നിന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വിളക്കിത്തല നായർ സമാജം അംഗങ്ങളായ മരങ്ങാട്ടു പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻ ലാൽ, പഞ്ചായത്ത് അംഗം തുളസീദാസ്, മീനച്ചിൽ പഞ്ചായത്ത് അംഗം സ്വപ്ന രമേശ്, ഡോ. സേതു ലക്ഷ്മി എന്നിവർക്ക് വിളക്കിത്തല നായർ സമാജം താലൂക്ക് പൊതുയോഗത്തിൽ സ്വീകരണം നൽകി.
പ്രസിഡന്റ് കെ.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പി.കെ.സുരേന്ദ്രൻ, സി.ബി.സന്തോഷ്, കെ.ആർ സാബുജി, വി.കെ.സജി, പി.ബി. സിജു, വി.സി. സുനിൽകുമാർ, ബാബു തുണ്ടത്തിൽ,. വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.വി. വത്സല ടീച്ചർ, ഉഷാ വിജയൻ, ജയശ്രീ ബാബു എന്നിവർ പ്രസംഗിച്ചു.

.jpeg)



0 Comments