പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദരങ്ങൾക്കുണ്ടായ അപകടം ... പരിക്കേറ്റ സഹോദരിയും ഇപ്പോൾ (8/ 2 / 2026 രാത്രി 9) മരിച്ചു



Yes vartha Follow up -3

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദരങ്ങൾക്കുണ്ടായ  അപകടം ... പരിക്കേറ്റ  സഹോദരിയും ഇപ്പോൾ (8/ 2 / 2026 രാത്രി 9) മരിച്ചു

ഇന്നലെ രാത്രി കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ . ഒപ്പം യാത്ര ചെയ്ത സഹോദരിയും മരണമടഞ്ഞു

കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) ഇന്നലെ  മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി 9 മണിയോടെ മരണമടയുകയായിരുന്നു. 
ഇന്നലെ   രാത്രി 9 മണിയോടെ  കടപ്പാട്ടൂർ ബൈപ്പാസിലാണ് 
അപകടം ഉണ്ടായത് . എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. 
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി
ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ  ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments