ഏഴാച്ചേരി എ.കെ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴാച്ചേരി ഇടവക അതിർത്തിയിലുള്ള ജനപ്രതിനിധികളെ ആദരിച്ചു.
ഉദ്ഘാടനം നിർവഹിച്ച ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, ജനപ്രതിനിധികൾ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന് സന്ദേശം നൽകി. യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ചു.
രാമപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്താറാം, മെമ്പർമാരായ അഡ്വ. വിഷ്ണു എൻ.ആർ., അഡ്വ. ജോസഫ് സെബാസ്റ്റ്യൻ, ശ്രീക്കുട്ടൻ എം.ഒ., ആൻസ് മരിയ ജോസ്, എന്നിവർ മറുപടി പ്രസംഗം നടത്തി. എ.കെ.സി.സി ഫൊറോന പ്രസിഡൻറ് അജോ തൂണുങ്കൽ, സെക്രട്ടറി സജി പള്ളിയാരടിയിൽ, ജോമിഷ് നടയ്ക്കൽ, ബിജു ചെമ്പങ്കരയിൽ, റെജി പള്ളത്ത്, സ്വപ്ന ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.





0 Comments