പാലാ വെള്ളിയേപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടായിരുന്ന തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു.
പശ്ചിമ ബംഗാൾ സ്വദേശി അൻവർ ഹുസൈൻ (24 ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അർജുൻ എന്നയാൾ പരിക്കുകളോടെ
പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയേപ്പള്ളി പാറേൽ സ്‌ക്കൂളിന് സമീപം തുണ്ടത്തിൽ പുരയിടത്തിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോടി ഭാഗം സിമൻ്റ് തേക്കു ന്നതിനിടെ കെട്ടിടഭാഗം അടർന്ന് വീണാണ് അപകടം. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



0 Comments