തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .
തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്.
വീടിന്റെ പിൻഭാഗത്തെ വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയില്‍ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതില്‍ തകർന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയില്‍വേ പാളവുമാണ്.
ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. വീടിന്റെ സമീപത്തായി മദ്യകുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.
70 12 23 03 34



0 Comments