പാലായിൽ സ്കൂട്ടർ യാത്രക്കാരനു നേരെ മുള്ളൻപന്നി ആക്രമണം ...... മധ്യവയസ്കന് ഗുരുതര പരിക്ക്, കയ്യിൽ മുള്ളുകൾ തുളച്ചു കയറി.. സ്കൂട്ടറിൽ നിന്നു വീണ് കാലൊടിഞ്ഞു


പാലായിൽ സ്കൂട്ടർ യാത്രക്കാരനു നേരെ മുള്ളൻപന്നി ആക്രമണം ...... മധ്യവയസ്കന് ഗുരുതര പരിക്ക്, കയ്യിൽ മുള്ളുകൾ തുളച്ചു കയറി.. സ്കൂട്ടറിൽ നിന്നു വീണ് കാലൊടിഞ്ഞു

 കവീക്കുന്നു ഭാഗത്തു വച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത മധ്യ വയസ്കന് നേരെ മുള്ളൻപന്നിയുടെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാലാ കവീക്കുന്നു സ്വദേശി കുന്നേൽ കെ. കെ ദിനേശൻ (56)ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലാണ്. 


ഇന്നലെ രാത്രി 9മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു സ്‌കൂട്ടറിൽ പോകുമ്പോൾ സ്കൂട്ടറിന് നേരെ മുള്ളൻ പന്നി ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ ശരീരം ആസകലം തറഞ്ഞു കേറുകയും. സ്കൂട്ടർ മറിഞ്ഞു കാൽ ഒടിയുകയും, ഗുരുതരമായ പരിക്കേൾക്കുകയും ചെയ്തു.   

                            

ആക്രമണത്തിൽ പരിക്ക് ഏറ്റ ദിനേശന്റെ കരച്ചിൽ കേട്ട നാട്ടുകാരും മകൻ വിഷ്ണു ദിനേശനും ചേർന്ന് ദിനേശനെ ആശുപത്രിയിൽ എത്തിച്ചു. വളരെ നേരത്തെ പരിശ്രമം കൊണ്ടാണ് ശരീരത്തിൽ നിന്നും മുള്ളുകൾ നീക്കം ചെയ്തത്.


 പാലാ പോലൊരു പ്രദേശത്തുണ്ടായ വന്യ മൃഗ ആക്രമണം നാട്ടുകാരെ ഭയവിഹ്വലാക്കിയിരിക്കിയണ്.                            
 സംസ്ഥാന സർക്കാരും വനം വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments