പല്ലാട്ട് ബ്രഹ്മദത്തൻ്റെ കൂടീരത്തിൽ പൂക്കൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി .... ഉറ്റസുഹൃത്ത് ബിജു പുളിക്കക്കണ്ടത്തിനൊപ്പം ഇന്ന് ഉച്ചയോടെ അമ്പാറ പല്ലാട്ട് വീട്ടിലെത്തി; ബ്രഹ്മദത്തന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ഉടമ അഡ്വ. രാജേഷ് പല്ലാട്ട്....വീഡിയോ വാർത്തയോടൊപ്പം


പല്ലാട്ട് ബ്രഹ്മദത്തൻ്റെ കൂടീരത്തിൽ പൂക്കൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ....  ഉറ്റസുഹൃത്ത് ബിജു പുളിക്കക്കണ്ടത്തിനൊപ്പം ഇന്ന് ഉച്ചയോടെ അമ്പാറ പല്ലാട്ട് വീട്ടിലെത്തി; ബ്രഹ്മദത്തന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ഉടമ അഡ്വ. രാജേഷ് പല്ലാട്ട്....വീഡിയോ വാർത്തയോടൊപ്പം  

സുനിൽ പാലാ

 പല്ലാട്ട് ബ്രഹ്മദത്തന് അന്ത്യോപചാരമർപ്പിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്പാറയിലെ പല്ലാട്ട് വീട്ടിലെത്തി. ഉറ്റസുഹൃത്ത് ബിജു പുളിക്കക്കണ്ടത്തിനൊപ്പമാണ് ഇന്ന് ഉച്ചയോടെ അദ്ദേഹം പല്ലാട്ട് തറവാട്ടിലെത്തിയത്. പ്രിയപ്പെട്ട ബ്രഹ്മദത്തന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച സുരേഷ് ഗോപി, ആനയുടെ കുടീരത്തിൽ  പൂക്കൾ അർപ്പിച്ച് പ്രാർത്ഥനയോടെ അന്ത്യാഞ്ജലി നേർന്നു.


പല്ലാട്ട് വീട്ടിലെത്തിയ സുരേഷ് ഗോപി കുറച്ചുനേരം ബ്രഹ്മദത്തനുവേണ്ടി പ്രാർത്ഥിച്ചുനിന്നു. ആനയുമായുള്ള ആത്മബന്ധത്തിന്റെ ഓർമകൾ നിറഞ്ഞുനിന്ന വീട്ടിൽ ദുഃഖം തളംകെട്ടിനിൽക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം.

വീഡിയോ ഇവിടെ കാണാം 👇👇👇


ബ്രഹ്മദത്തന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ആനയുടമ അഡ്വ. രാജേഷ് പല്ലാട്ട് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് സുരേഷ് ഗോപിയോട് വിവരിച്ചത്. പ്രിയപ്പെട്ട ആനയുടെ വേർപാടിന്റെ വേദനയിൽ കഴിയുന്ന രാജേഷിന്റെ വാക്കുകൾ കേട്ടുനിന്ന സുരേഷ് ഗോപി, ബ്രഹ്മദത്തനോടുള്ള ആദരവും അനുശോചനവും അറിയിച്ചു.


പല്ലാട്ട് കുടുംബത്തിനും ബ്രഹ്മദത്തനുമായി ആത്മബന്ധമുണ്ടായിരുന്നവർക്കും ആശ്വാസമേകുന്നതായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. ആനപ്രേമികളുടെയും നാട്ടുകാരുടെയും മനസ്സിൽ ഇടംനേടിയ ബ്രഹ്മദത്തന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത പല്ലാട്ട് വീട്ടിൽ ഇപ്പോഴും നിഴലിക്കുന്നുണ്ട്.
.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments