yesvartha Follow up 2
ഇന്ന് വൈകിട്ട് 3.15 ഓടെ പൂവരണിയിൽ ഉണ്ടായ അപകടത്തിൽ ഉരുളികുന്നം സ്വദേശിയായ സുജിതകുമാരി ( 47) ആണ് മരണമടഞ്ഞത്. മകൻ അതുൽ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
പൈകയിൽ നിന്ന് വന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിൽ ആണ് ആദ്യം കൂട്ടിയിടിക്കുന്നത് ഇടിയിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോയ സുജിത ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുജിതകുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു . ഒരു അപകടത്തിൽ പരിക്ക് പറ്റിയ ആളുമായി പൈക ഭാഗത്തു നിന്ന് വേഗതയിൽ വന്ന കാറും പാലാ ഭാഗത്തു നിന്ന് പോയ കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത് .
70 12 23 03 34
.jpeg)




0 Comments