മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ താനും സർക്കാരും പ്രതിജ്ഞാബന്ധരാണ് : മന്ത്രി മോൻസ് ജോസഫ്.
മാനസികാരോഗ്യ പുനരധിവാസ മേഖലയുടെ ഈറ്റില്ലമാണ് പാലാ എന്ന് വിശേഷിപ്പിച്ച മൺമറഞ്ഞ ശ്രീ.കെ.എം.മാണി സാറിൻ്റെ വാക്കുകൾ ഊട്ടി ഉറപ്പിക്കുന്ന ലോക മാനസികദിന ആഘോഷം വിപുലമായി പാലായിൽ നടത്തപ്പെട്ടു. തന്റെ നാട്ടിൽ നിന്നുള്ള പലരെയും പാലാ മരിയസദനം സംരക്ഷിക്കുന്നുണ്ടെന്നും മാനസികാരോഗ്യ രംഗത്ത് മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനം നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, മാനസികാരോഗ്യ പുനരധിവാസ മേഖലയ്ക്ക് സർക്കാരിനും മന്ത്രി എന്ന നിലയിൽ തനിക്കും ചെയ്യാവുന്ന എല്ലാ സഹായവും, മറ്റു നിയമനിർമാണത്തിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി മോൻസ് ജോസഫ് വാഗ്ദാനം ചെയ്‌തു.
വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ - സോഷ്യല്‍ റീഹാബിലിറ്റേന്‍ (WAPR),മരിയസദനം പാലാ, പാലാ റോട്ടറി ക്ലബ്, ജനമൈത്രി പോലീസ് പാലാ,ബി.വി.എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കല്‍ , കേരള വ്യാപാര വേവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ, പാലാ മുനിസിപ്പാലിറ്റി എന്നിവര്‍ സംയുക്തമായി ആഘോഷ പരിപാടികൾ സങ്കടിപ്പിച്ചത് .മാനസിക ആരോഗ്യ മേഖലയേയും മരിയസദനത്തെയും ഈ നാട് എത്ര മാത്രം കരുതുന്നു കരുണയോടെ കാക്കുന്നു എന്നതിനുള്ള അടയാളപ്പെടുതലാണ് ഈ ആഘോഷ പരിപാടി എന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് ജോസ്.കെ. മണി, എം.പി. പറഞ്ഞു.
ലോക മാനസികാരോഗ്യ രംഗത്തെ പാലാ മരിയസദനത്തിന്‍റെ സംഭാവനകള്‍ ആഗോള മാനസികരോഗ്യ പുനരധിവാസത്തിന്, ലോക മാനസികരോഗ്യ സംഘടനകള്‍ മാതൃക ആകുന്നത് അനുകരണീയവും അഭിമാനമാണെന്ന് അധ്യക്ഷന്‍ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വൈസ് പ്രസിഡന്റ് Dr. റോയി എബ്രാഹം കള്ളിവയലിൽ, മുഖ്യപ്രഭാക്ഷകൻ വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ - സോഷ്യല്‍ റീഹാബിലിറ്റേന്‍ (WAPR), Dr.വി.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ലോക മാനസികാരോഗ്യ ആഘോഷ പരിപാടികൾക്ക് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞു. സെന്റ്. ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ബർസാർ , Rev. Fr. Dr. ജോർജ് കാരംവേലിൽ, പാലാ രാമകൃഷ്ണ മഠം അദ്ധ്യക്ഷൻ, സ്വാമി ജപസിദ്ധാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡോ. ബോബി കോക്കാട്ട് പ്രിസിഡൻ്റ് റോട്ടറി ക്ലബ്ബ് പാലാ) ശ്രീമതി. ജിജി ബൈജു (വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ, പാലാ നഗരസഭ), ദിയ ബിനു പുളിക്കകണ്ടം (കൗൺസിലർ, പാലാ നഗരസഭ), ബിജി ജോജോ (കൗൺസിലർ, പാലാ നഗരസഭ), ജോസിൻ ബിനോ (കൗൺസിലർ, പാലാ നഗരസഭ) കെ. സദൻ (മുൻ DYSP പാലാ), ഷിബു തെക്കേമറ്റം (ബ്ലഡ്ഫോറം പാലാ), അനൂപ് ജോർജ് (കെ.വി.വി.ഇ.എസ്. യൂത്ത്വിംഗ് , പാലാ) Dr. എൻ.ഡി. മോഹൻ (കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്, മരിയസദനം), ബൈജു കൊല്ലംപറമ്പിൽ (മുൻ കൗൺസിലർ, പാലാ നഗരസഭ), നിഖിൽ സെബാസ്റ്റ്യൻ (അഡ്മിനിസ്ട്രേറ്റർ, മരിയസദനം പാലാ) തുടങ്ങിയവർ പ്രസംഗിച്ചു. മരിയസദനം ഓർക്കസ്ട്ര റിതം ഓഫ് മൈൻഡ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
“മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും അവകാശമാണ്; അതിനെ സംരക്ഷിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തവും.”
മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യം. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തെയും സമാധാനത്തെയും ബന്ധങ്ങളെയും പ്രവർത്തനക്ഷമതയെയും സ്വാധീനിക്കുന്നു.
മനസ്സിന്റെ വേദനകൾ പലപ്പോഴും പുറമേ കാണാനാവില്ല. പുഞ്ചിരിക്ക് പിന്നിൽ പോലും ചിലപ്പോൾ വലിയ സങ്കടങ്ങൾ ഒളിഞ്ഞിരിക്കാം. അതുകൊണ്ടുതന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ വിധിക്കുകയല്ല, അവരെ മനസ്സിലാക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള തെറ്റായ ധാരണകളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുമായി ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു.
ഈ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മരിയസദനത്തിന്റെയും സഹസംഘടനകളുടെയും നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചത്.
70 12 23 03 34






0 Comments