പാലായെ നയിക്കാൻ ഇനി "നഗരവികസന മുന്നണി" ......
വിമത കോൺഗ്രസുകാരും ഇടതുമുന്നണിയും കൈകോർത്തു ;" നഗര വികസന മുന്നണി" പിറന്നു
സുനിൽ പാലാ
പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്ക് തുടക്കം. വിമത കോൺഗ്രസ് കൗൺസിലർമാരും ഇടതുമുന്നണിയും ചേർന്നുള്ള കൂട്ടായ്മയ്ക്ക് ‘നഗരവികസന മുന്നണി’ എന്ന് പേര് നൽകി.
നഗരസഭയുടെ ഭരണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ് കൂട്ടായ്മയെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർ പേഴ്സൺ മായാ രാഹുലും നഗര വികസന മുന്നണിക്കു നേതൃത്വം നൽകുന്ന ബിജു പാലൂപ്പടവിലും വ്യക്തമാക്കി.
നഗരസഭ ചെയർപേഴ്സണായി വിമത–ഇടതുമുന്നണി കൂട്ടായ്മയുടെ പിന്തുണയോടെ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ഭരണസമിതിക്ക് വഴിയൊരുങ്ങിയത്.
വിവിധ രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള കൗൺസിലർമാരെ ഒരുമിപ്പിച്ച് പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നഗരവികസന മുന്നണി പ്രവർത്തിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കി.
നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അതീതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും പാലായുടെ അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, ഗതാഗതം, മാലിന്യസംസ്കരണം, നഗര സൗന്ദര്യവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇടതുമുന്നണി പാർലമെൻ്ററിപാർട്ടി ലീഡർ കൂടിയായ ബിജു പാലൂപ്പടവിൽ പറഞ്ഞു.
അതേസമയം, പാലായുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പഴയകാല പ്രൗഢിയും വികസന മികവും തിരിച്ചുപിടിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പുതുതായി ചുമതലയേറ്റ ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു. പാലായെ പഴയകാല വികസന പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
70 12 23 03 34





0 Comments