പാലാ നഗരസഭ വിപ്പ് ലംഘിച്ചവരെ പുറത്താക്കിയത് കെ.പി.സി.സി.യുടെ നിര്‍ദ്ദേശപ്രകാരം, നടപടിയുമായി മുന്നോട്ട് പോകും - നാട്ടകം സുരേഷ്


പാലാ നഗരസഭ വിപ്പ് ലംഘിച്ചവരെ പുറത്താക്കിയത് കെ.പി.സി.സി.യുടെ നിര്‍ദ്ദേശപ്രകാരം, നടപടിയുമായി മുന്നോട്ട് പോകും - നാട്ടകം സുരേഷ്

പാലാ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ നേരത്തെയുണ്ടായ അവിശ്വാസ പ്രമേയ കാര്യത്തില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പാലായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവര്‍ക്ക് തെറ്റുപറ്റിയെന്ന് നാളെകളില്‍ ബോധ്യപ്പെടും. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് യു.ഡി.എഫിനെ വഞ്ചിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുമ്പോട്ടു പോകുമെന്നും നാട്ടകം വ്യക്തമാക്കി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ക്കാണ് ഡി.സി.സി പ്രസിഡന്റായ താന്‍ വിപ്പ് നല്‍കിയത്. 


പാര്‍ട്ടിക്ക് വിധേയപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നും വിപരിതമായി പ്രവര്‍ത്തിക്കുന്നവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും നാട്ടകം സുരേഷ് പറഞ്ഞു.


ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ ജനവിധിയെ  മാനിക്കാത്തവരാണ് മുന്നണി മര്യാദ ലംഘിക്കുന്നതെന്നും അവര്‍ ജനങ്ങള്‍ക്കു മുമ്പില്‍ അപഹാസ്യരാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു.


യോഗത്തില്‍ അഡ്വ. ജയ്‌സണ്‍ ജോസഫ്, അഡ്വ.ബിജു പുന്നത്താനം, ജിമ്മി ജോസഫ്, സന്തോഷ് കാവുകാട്ട്,  എന്‍.സുരേഷ്, പ്രൊഫ സതീശ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, തോമസ്‌കുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍ തുടങ്ങിയവരും പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments