പാലാ ടൗൺ ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസ് തട്ടി വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിയായ 84കാരിക്കാണ് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം

പാലാ ടൗൺ ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസ് തട്ടി വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിയായ 84കാരിക്കാണ് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം

എലിക്കുളം സ്വദേശി ഹൈമവതിയമ്മയ്ക്കാണ് പരിക്കേറ്റത് . ടൗൺ ബസ് സ്റ്റാൻഡിൽ കോട്ടയം ബസ്സുകൾ നിർത്തുന്ന ഭാഗത്തായിരുന്നു അപകടം .
പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സ്വകാര്യ ബസ് തട്ടി വീണ വയോധികയെ സമീപത്തെ ഓട്ടോ ഡ്രൈവർമാരും  പരിസരത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരും  ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത് .പാലാ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു . കുറേ വർഷം മുമ്പ് ബസ്സിടിച്ച് ഒരു സ്ത്രീ മരിച്ച അതേ സ്ഥലത്താണ് ഇന്നും അപകടമുണ്ടായത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments