പ്രളയബാധിതനായ തട്ടുകട ഉടമയ്ക്ക് മിക്‌സർ ഗ്രൈൻഡർ കൈമാറി



പ്രളയബാധിതനായ തട്ടുകട ഉടമയ്ക്ക് മിക്‌സർ ഗ്രൈൻഡർ കൈമാറി

 രണ്ടാഴ്ച മുമ്പുണ്ടായ പ്രളയത്തിൽ ഉപജീവനമാർഗവും സമ്പാദ്യവും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട ഈടമറുക് സ്വദേശിയായ തട്ടുകട ഉടമ മോഹനന് സഹായഹസ്തവുമായി കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ മോഹനന് മിക്‌സർ ഗ്രൈൻഡർ നൽകാൻ തീരുമാനിച്ചു.


മെലുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ ജെറ്റോ ജോസിന്റെ അഭ്യർഥനയെ തുടർന്നാണ് സഹായം നൽകുന്നത്. മിക്‌സർ ഗ്രൈൻഡർ ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. റോയ് തോമസ് കടപ്ലാക്കൽ ജെറ്റോ ജോസിന് കൈമാറി. ജെറ്റോ ജോസ് ഇത് ഗുണഭോക്താവായ മോഹനന് കൈമാറും.


ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ മാത്യു, സെക്രട്ടറി മനോജ് ബെഞ്ചമിൻ എന്നിവർ പങ്കെടുത്തു.


പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള വിവിധ സഹായ പ്രവർത്തനങ്ങൾ കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയും അരുവിത്തുറ ലയൺസ് ക്ലബ്ബും തുടർന്നും നടത്തിവരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments