പാലായിൽ വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണ മടഞ്ഞു.
പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുരുച്ചൻ -73), ഭാര്യ ഷേർലി കുര്യൻ (71) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച (15.08.2026) ഉച്ചയോടെയാണ് കുര്യച്ചൻ ആശുപത്രിയിൽ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാരം തീരുമാനിച്ചു.
തിങ്കളാഴ്ച സംസ്കാര ചടങ്ങുകൾക്ക് മൃതദേഹം എടുത്തതോടെ ഭാര്യ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ബന്ധുക്കൾ പള്ളിയിലേക്ക് തിരിച്ചു. എന്നാൽ കുര്യച്ചൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ തന്നെ ഭാര്യ മരണപ്പെട്ട വിവരം ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
പാലായിലെ ആദ്യകാല വ്യാപാരിയും കൊറിയർ സ്ഥാപന ഉടമയുമായിരുന്നു വാഴയിൽ കുര്യച്ചൻ. എടത്വാ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് ഷേർലി.
ഷേർളിയുടെ മൃതദേഹം ചൊവ്വാഴ്ച (18.08.2026) രാവിലെ 9ന് വീട്ടിലെത്തിക്കും. തുടർന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെൻ്റ് ജോർജ് ളാലം പുത്തൻ പള്ളിയിലെ കല്ലറയിൽ ഭർത്താവിന് ഒപ്പം തന്നെ സംസ്കരിക്കും.
മക്കൾ : ഏയ്ഞ്ചല കുര്യൻ (അഞ്ചു), അന്നാ കുര്യൻ, എബി കുര്യൻ.
മരുമക്കൾ : ലിയോ മൈക്കിൾ പറമുണ്ടയിൽ മേതിരി, ജോൺ വിൻസൻറ് കണ്ടിരിക്കൽ തൊടുപുഴ, സോനാ മാത്യു കൊട്ടാരത്തിൽ മുട്ടുചിറ.
70 12 23 03 34






0 Comments