പത്രപ്രവര്‍ത്തകര്‍ക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും കരുതലും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിനായി ആവശ്യമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു.) പാലാ മേഖലാ സമ്മേളന ഉദ്ഘാടനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
കെ.ജെ.യു. പാലാ മേഖലാ പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് മുഖ്യാതിഥിയായിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ജി. ഹരിദാസ്, ജില്ലാ സെക്രട്ടറി പി. ഷണ്‍മുഖന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ പാലായെ ഐഡി കാര്‍ഡ് അണിയിച്ചുകൊണ്ട് കാര്‍ഡിന്റെ വിതരണവും മന്ത്രി മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു.
എബി ജെ. ജോസ് ആശംസകള്‍ നേര്‍ന്നു. കെ.ജെ.യു. ന്യൂസ് മുഖപത്രത്തിന്റെ പുതിയ ലക്കത്തിന്റെ പ്രകാശനം മന്ത്രി മോന്‍സ് ജോസഫിന് നല്‍കിക്കൊണ്ട് ജില്ലാ പ്രസിഡന്റ് കെ.ജി. ഹരിദാസ് നിര്‍വ്വഹിച്ചു. സുനില്‍ പാലാ സ്വാഗതവും അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.
അഡ്വ. സന്തോഷ് മണര്‍കാട് പ്രസിഡന്റ്, സുനില്‍ പാലാ സെക്രട്ടറി
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പാലാ മേഖലാ പ്രസിഡന്റായി അഡ്വ. സന്തോഷ് മണര്‍കാട് (വീക്ഷണം), സെക്രട്ടറിയായി സുനില്‍ പാലാ (കേരള കൗമുദി) എന്നിവരെ തെരഞ്ഞെടുത്തു. എബി ജെ. ജോസ് (പാലാ ടൈംസ്), റെനി തോമസ് (നസ്രാണി വാര്‍ത്ത) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
സാംജി ജോര്‍ജ്ജ് (ഖജാന്‍ജി - പൈക ന്യൂസ്), ഫ്രെഡി ജോസ് (പൈക ന്യൂസ് - ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി അനില്‍ ജോസഫ് (ട്രാവന്‍കൂര്‍ ന്യൂസ്), വിനയകുമാര്‍ (കേരള ന്യൂസ് 24x7), തോമസ് ആര്‍.വി. ജോസ് (കേരള സ്പീക്സ്), സാജോ വാളിപ്ലാക്കല്‍ (റ്റുഡേ വേവ് ന്യൂസ്) എന്നിവരുള്‍പ്പെടെ 16 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.







0 Comments