പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത വ്യവസായിയും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത വ്യവസായിയും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ  ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷനായിരുന്നു. തുടർന്ന് വിദ്യാർത്ഥികളോട് സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി ജോർജ്ജ് കുളങ്ങര വിശദമായ സംവാദം നടത്തി.'

 വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, അസിസ്റ്റന്റ് പ്രൊഫസർ  ദീപക് ജോർജ്, വിദ്യാർത്ഥി ഭാരവാഹികളായ അലീന തോമസ്, ഏബൽ ബിനോയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments