കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂളിൽ കർഷകദിനാചരണം സംഘടിപ്പിച്ചു
ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. കൃഷിയുടെ മഹത്വവും കർഷകരുടെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
കർഷകനായ കടനാട് പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട ജോസഫ് പാനാമ്പുഴ അച്ചനെ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ അഭിലാഷ് ഫ്രാൻസിസ് കോഴിക്കോട്ട് ചടങ്ങിൽ ആദരിച്ചു.അച്ചനുമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തി.
കൃഷിയോടുള്ള താൽപര്യം, കൃഷിയിലൂടെ ലഭിക്കുന്ന ഗുണങ്ങൾ, കൃഷി നേരിടുന്ന വെല്ലുവിളികൾ, മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിനെറ്റ്,PTA വൈസ് പ്രസിഡന്റ് ശ്രീ. ബിനോയ് ജോസഫ് ,അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി.
കൃഷിയോട് കുട്ടികളിൽ താൽപര്യം വളർത്താനും “കൃഷിയെ സ്നേഹിക്കാം, കർഷകരെ ആദരിക്കാം” എന്ന സന്ദേശം പകരാനും ഈ പരിപാടി സഹായിച്ചു.
70 12 23 03 34






0 Comments