പാലായില്‍ ഓണാഘോഷം തുടങ്ങി.....പായസമേളയും മത്സരങ്ങളും


പാലായില്‍ ഓണാഘോഷം തുടങ്ങി.....പായസമേളയും മത്സരങ്ങളും

 മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ തുടങ്ങി. ആഘോഷങ്ങളുടെ ഭാഗമായി പായസമേളയും വിവിധ മത്സരങ്ങളും തുടങ്ങി. 17-ാമത് വര്‍ഷമാണ് പായസമേള സംഘടിപ്പിച്ചിരിക്കുന്നത്. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ പായസമേള പ്രമുഖ സാമൂഹ്യപ്രവര്‍ത്തക നിഷാ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. 


സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരത്തിനും തുടക്കം കുറിച്ചു. ആദ്യവില്‍പ്പന സിബി കുറ്റിയാങ്കല്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് 5 തരം പായസം ഉണ്ടായിരുന്നു.  


ചിപ്‌സ്, ശര്‍ക്കരവരട്ടി, മറ്റുപലഹാരങ്ങള്‍, അച്ചാറുകള്‍, ഇഞ്ചിക്കറി, മറ്റു ഓണക്കറികള്‍, ഓണപപ്പടം, ബോളി എന്നിവയുള്ള മാവേലി ബസാറും ഉദ്ഘാടനം ചെയ്തു. 


പ്രശസ്ത പായസനിര്‍മ്മാതാവ് ദീപു വിഘ്‌ന്വേശരന്‍, ലാലിച്ചന്‍ ജോര്‍ജ്, ജോസ് പാറേക്കാട്ട്, അബ്‌ദുല്ലാഖാൻ , ബെന്നി മൈലാടൂര്‍, ജോസുകുട്ടി പൂവേലില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ജോബി കുറ്റിക്കാട്ട്, ബിജു പാലൂപ്പടവന്‍, റിനി അനില്‍ പ്രമുഖ പായസ നിർമാതാവ് ദീപു വിഘ്‌നേ ശരൻ എന്നിവര്‍ പ്രസംഗിച്ചു. 


സൊസൈറ്റി മെമ്പര്‍മാരായ ടെന്‍സന്‍ വലിയകാപ്പില്‍, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, സതീഷ് മണര്‍കാട്ട്, സജി പുളിക്കല്‍, കെ.പി. രാജന്‍, ജോയി വട്ടക്കുന്നേല്‍, റോയി വല്ലയില്‍ എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments