എറണാകുളം പിറവത്ത് ആറ്റുതീരം പാർക്കിന്റെ ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാണു.


എറണാകുളം പിറവത്ത് ആറ്റുതീരം പാർക്കിന്റെ ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാണു. 

പാഴൂർ ആറ്റുതീരം പാർക്കിന്റെ ഏകദേശം 200 മീറ്റർ ഭാഗമാണ് ഇന്ന് രാവിലെ പുഴയിലേക്ക് ഇടിഞ്ഞത്. 

പാർക്കിന്റെ കൂടുതൽ ഭാഗം ഇനിയും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേത്തുടർന്ന് പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു.


 നവീകരിച്ച പാർക്കിൽ സാധാരണയായി രാവിലെ നിരവധി ആളുകൾ എത്താറുണ്ട്. എന്നാൽ അപകടമുണ്ടായ സമയത്ത് പാർക്കിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.  


 പാർക്കിന്റെ ഒരു വലിയ ഭാഗം പുഴയിലേക്ക് ഇടിഞ്ഞതോടെ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കൂടുതൽ അപകടസാധ്യത കണക്കിലെടുത്താണ് പ്രവേശനം വിലക്കിയത്. സംഭവത്തിൽ അധികൃതർ സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments