രാമപുരം ഫൊറോനാ പള്ളിയില്‍ വി. ആഗസ്തിനോസിന്റെ തിരുനാള്‍



രാമപുരം ഫൊറോനാ പള്ളിയില്‍ വി. ആഗസ്തിനോസിന്റെ തിരുനാള്‍

രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ആഗസ്തിനോസിന്റെ തിരുനാള്‍ വ്യാഴാഴ്ച മുതല്‍ 28 വരെ നടക്കും. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, കൈക്കാരന്മാരായ ജോജോ മണ്ണാപറമ്പില്‍, പ്രകാശ് ജോസഫ് തോട്ടാശ്ശേരി, ജയ്‌സണ്‍് അറയ്ക്കപ്പറമ്പില്‍, കെ.എം. പയസ് കടുകുംമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. 


നാളെ മുതല്‍ 22 വരെ വൈകിട്ട് 4.30 ന് കുര്‍ബാന, 23 ന് രാവിലെ 5, 6.15, 7.50, 9.30, വൈകിട്ട് 4 മണി എന്നീ സമയങ്ങളില്‍ കുര്‍ബാന, അഗസ്റ്റിന്‍ നാമധാരികളുടെ സംഗമം, 24 ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, ലദീഞ്ഞ്- ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, 5 മണിക്ക് കുര്‍ബാന, 25 ന് വൈകിട്ട് 5 ന് കുര്‍ബാന, 6.15 ന് ജപമാല പ്രദക്ഷിണം, 26 ന് വൈകിട്ട് 5 ന് കുര്‍ബാന, 6.30 ന് പുറത്ത് നമസ്‌കാരം, 27 ന് വൈകിട്ട് 3.30 ന്


വി. ആസഗ്തിനോസിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കുന്നു, 3.45 ന് ചെണ്ടമേളം, 4.15 ന് ബാന്റുമേളം, 5 ന് കുര്‍ബാന, പ്രദക്ഷിണം, 28 ന് രാവിലെ 6 ന് സപ്രാ നമസ്‌കാരം, 6.10 ന് കുര്‍ബാന, വി. ആഗസ്തിനോസിന്റെ നൊവേന, 7.15 ന് കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍, പാട്ടുകുര്‍ബാന, 12 ന് പ്രദക്ഷിണം, 4 ന് കുര്‍ബാന.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments