സൈക്കിള്‍ മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരുക്ക്

 

പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകും വഴി സൈക്കിള്‍ മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രണ്ട്പാലം കണ്ടോത്ത്മാട്ടയില്‍ അനീഷിന്റെ മകന്‍ മുസമല്‍ അനീഷിനാണ് (13) പരുക്കേറ്റത്. 



തിങ്കളാഴ്ച ഉച്ചയോടെ സ്‌കൂളിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഒടിഞ്ഞ സൈക്കിള്‍ ഹാന്‍ഡിലിന്റെ കമ്പി വിദ്യാര്‍ഥിയുടെ തുടയില്‍ കുത്തിക്കയറുകയായിരുന്നു.


 വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന സൈക്കിള്‍ റോഡിലെ കുഴിയില്‍ വീണ് മറിയുകയും, തുടര്‍ന്ന് ഹാന്‍ഡില്‍ ഒടിഞ്ഞ് കമ്പി തുടയുടെ മറുവശത്തേക്ക് തുളച്ചുകയറുകയുമായിരുന്നു. 


ഫയര്‍ഫോഴ്സ് എത്തിയാണ് കമ്പി മുറിച്ചു നീക്കിയത്. തുടര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments