സുനില്‍ പാലാ
പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും മോഷണശ്രമങ്ങളും തുടര്‍ക്കഥയാകുന്നതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തോടനാല്‍ മുതല്‍ മുത്തോലി കടവ് വരെയുള്ള വിവിധ പ്രദേശങ്ങളില്‍ മോഷണവും മോഷണശ്രമങ്ങളും നടന്നതിന്റെ ആശങ്ക മാറും മുമ്പാണ് മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റം മുകളില്‍പീടിക ഭാഗത്ത് കഴിഞ്ഞ രാത്രി രണ്ട് വീടുകളില്‍ മോഷണശ്രമം നടന്നത്.
വീടിനുള്ളില്‍ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് മടങ്ങുകയായിരുന്നു. പക്ഷേ പതിവ് മോഷ്ടാക്കളെ പോലെ വെറുംകൈയോടെ ആയിരുന്നില്ല. വീട്ടുമുറ്റത്ത് നിന്ന് ഒരു പൂവ് പറിച്ചെടുത്ത് വീടിന്റെ പൂമുഖത്ത് വെച്ച ശേഷമാണ് ഇയാള്‍ മടങ്ങിയത്. മോഷണശ്രമത്തിനിടെ 'പൂക്കളോടുള്ള സ്നേഹവും' പ്രകടിപ്പിച്ച മോഷ്ടാവിന്റെ ഈ പ്രവൃത്തി വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ തോര്‍ത്ത് വിരിച്ച നിലയിലാണ് മോഷ്ടാവ് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വീടിന്റെ പരിസരത്ത് ഇയാള്‍ ചുറ്റിക്കറങ്ങുന്നതും മോഷണശ്രമം നടത്തുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലായിരുന്നു മോഷണ ശ്രമം.
വീടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് മോഷ്ടാവ് വീട്ടുമുറ്റത്തുണ്ടായിരുന്ന പൂവ് പറിച്ച് പൂമുഖത്ത് വെച്ച് സ്ഥലം വിട്ടതെന്നാണ് വീട്ടുകാരുടെ പറയുന്നത്.
മോഷണപരമ്പരയില്‍ ആശങ്കയോടെ ജനങ്ങള്‍
പാലാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണശ്രമങ്ങളും മോഷണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. തോടനാല്‍, മുത്തോലി കവല, മുത്തോലി കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന മോഷണശ്രമങ്ങളുടെ ഞെട്ടല്‍ മാറും മുമ്പാണ് ഇടമറ്റത്തും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
.png)





0 Comments