ലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു .... ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്


 കൂത്താട്ടുകുളത്ത് ലഹരി ഉപയോഗിച്ച ശേഷം ഭര്‍ത്താവ് ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചെന്ന് ആരോപണം. നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും യുവതി ആരോപിച്ചു. പല സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി. 


തന്റെ ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവും ചേര്‍ന്നാണ് മര്‍ദനം നടത്തുന്നതെന്ന് യുവതി പറഞ്ഞു. അമ്മായിയമ്മ കൈ ബലമായി പിടിച്ചുകെട്ടും. അതിനിടയില്‍ ഭര്‍ത്താവ് ഉപദ്രവിക്കും. മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയില്‍ തലയിടിപ്പിക്കുമെന്നും യുവതി വെളിപ്പെടുത്തി.  


 അധ്യാപികയായ യുവതിയുടെ പരായിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായ പല കാര്യങ്ങളും പറഞ്ഞിട്ടും ഗാര്‍ഹിക പീഡനത്തിന് മാത്രം കേസെടുത്ത് പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments