മാരകരോഗബാധിതനായ അരുണ്‍ രാജു ഇരുട്ടുക്കാട്ടിലിനായി നാടൊരുമിക്കുന്നു



മാരകരോഗബാധിതനായ അരുണ്‍ രാജു ഇരുട്ടുക്കാട്ടിലിനായി നാടൊരുമിക്കുന്നു

 എസ്എല്‍ഇ രോഗം പക്ഷാഘാതം ഇടുപ്പുമാറ്റിവയ്ക്കല്‍ എന്നിവയുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്ന  അരുണ്‍ രാജു ഇരുട്ടുകാട്ടിലിനായി (വയസ്സ് 27)  കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഒരുമിക്കുന്നു. ഈ യുവാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ 20 ലക്ഷം രൂപ സമാഹരിക്കുവാന്‍ കൊഴുവനാല്‍ പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ഞായറാഴ്ച (23.08.2026) വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്നതാണ്.



 അരുണിന്റെ കുടുംബത്തെ സഹായിക്കുവാനായി കൊഴുവനാല്‍ ഫൊറോന പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, നിമ്മി ട്വിങ്കിള്‍രാജ് എന്നിവര്‍ രക്ഷാധികാരികളായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍ ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജന്‍ മണിയങ്ങാട്ട് കണ്‍വീനറായും ചികിത്സാ സഹായ നിധിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.


 കൂലിവേലക്കാരനായ ഇരുട്ടുകാട്ടില്‍ രാജുവിന്റെ മകനാണ് അരുണ്‍ രാജു. കഴിഞ്ഞ ഒരു വര്‍ഷമായി മാരകമായ അസുഖങ്ങളാല്‍ അരുണ്‍ രാജു വിവിധ ആശുപത്രികളില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സാ ചെലവ് മുമ്പോട്ടുകൊണ്ടുപോകുവാന്‍ കുടുംബത്തിന് യാതൊരു നിവര്‍ത്തിയും ഇല്ലാത്ത സാഹചര്യത്തിലാണ് അരുണ്‍ രാജുവിന്റെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments