വിവാദങ്ങൾക്ക് വിരാമമിട്ട് "മാവേലി "യായി കൗൺസിലർ ബിജു മാത്യൂസ് .... മധുരം വിളമ്പിയും, വെള്ളം കുടിപ്പിച്ചും ചെയർ പേഴ്സൺ മായാരാഹുൽ ...... പാലാ നഗരസഭയിലെ ഓണാഘോഷം വർണ്ണാഭം ..... വീഡിയോ ഈ വാർത്ത യോടൊപ്പം


വിവാദങ്ങൾക്ക് വിരാമമിട്ട്  "മാവേലി "യായി കൗൺസിലർ ബിജു മാത്യൂസ് .... മധുരം വിളമ്പിയും, വെള്ളം കുടിപ്പിച്ചും ചെയർ പേഴ്സൺ മായാരാഹുൽ ...... പാലാ നഗരസഭയിലെ ഓണാഘോഷം വർണ്ണാഭം ..... വീഡിയോ ഈ വാർത്ത യോടൊപ്പം

സുനിൽ പാലാ

ദിവസങ്ങളായി രാഷ്ട്രീയ വിവാദങ്ങളും ചർച്ചകളും നിറഞ്ഞിരുന്ന പാലാ നഗരസഭയിൽ അവയ്ക്ക് താൽക്കാലിക വിരാമമിട്ട് ഓണത്തിന്റെ സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ഓണാഘോഷം വർണാഭമായി സംഘടിപ്പിച്ചു. 

നഗരസഭ അങ്കണത്തിൽ നടന്ന ആഘോഷത്തിൽ നഗര വികസന മുന്നണി അംഗം  ബിജു മാത്യൂസ് മാവേലിയുടെ വേഷത്തിലെത്തി ആഘോഷത്തിന് വേറിട്ട മിഴിവേകി.

നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ജീവനക്കാർക്കും കൗൺസിലർമാർക്കും അതിഥികൾക്കും മധുരം വിളമ്പി ഓണാശംസകൾ നേർന്നു. 

വീഡിയോ ഇവിടെ കാണാം 👇👇👇


പരസ്പരം മധുരം പങ്കുവെച്ചും ഓണാശംസകൾ നേർന്നും നഗരസഭാ കുടുംബം ഒത്തൊരുമയുടെ സന്ദേശമാണ് ഉയർത്തിക്കാട്ടിയത്.

പൂക്കളമൊരുക്കൽ, ഓണപ്പാട്ടുകൾ, കലാപരിപാടികൾ, വടം വലി മത്സരം , മാവേലിയുടെ സാന്നിധ്യത്തിലുള്ള ചിത്രമെടുക്കൽ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കൗൺസിലർമാരും നഗരസഭാ ജീവനക്കാരും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും ഒരുമിച്ച് പങ്കെടുത്തതോടെ നഗരസഭ അങ്കണം ഉത്സവപ്രതീതിയിലായി.


നഗരസഭയിലെ സ്ഥിരം മാവേലി ഒഴിവായി ..... തനിക്കാകുമ്പോൾ വലിയ മേക്കപ്പ് വേണ്ടല്ലോയെന്ന് ബിജു മാത്യൂസിൻ്റെ കമൻ്റ് 

നഗരസഭയിൽ കഴിഞ്ഞവർഷം വരെ ഓണക്കാലത്ത് സ്ഥിരം മാവേലി ആയിരുന്നത് ഡ്രൈവർ ഷാജി ആയിരുന്നു.
 എന്നാൽ ഇത്തവണ വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. തൻ്റെ  സ്ഥാപനത്തിൽ ഓണക്കാലത്ത്  സ്ഥിരമായി മാവേലി വേഷം  കെട്ടിയിരുന്ന ബിജു മാത്യൂസ് ഇത്തവണ ആദ്യമായി നഗരസഭയിലും മാവേലിയായി. 

 

തനിക്ക് കുടവയറും  വട്ട മുഖവും ഒക്കെയുള്ളപ്പോൾ മാവേലിയായി മാറാൻ  കൂടുതൽ വേഷം കെട്ടേണ്ട കാര്യമില്ലല്ലോ എന്ന ബിജു മാത്യൂസിൻ്റെ ഉശിരൻ കമൻ്റും ഇത്തവണ നഗരസഭാ ഓണത്തിൻ്റെ ഉപ്പേരിയായി  

അടുത്തിടെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചകൾക്കിടയിലായിരുന്ന നഗരസഭയിൽ ഓണാഘോഷം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകർന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേർന്നത് ചടങ്ങിന്റെ ശ്രദ്ധേയമായ കാഴ്ചയായി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments