തപാൽ ഇൻഷ്വറൻസ് ഏജൻ്റ് നിയമനം



തപാൽ ഇൻഷ്വറൻസ് ഏജൻ്റ് നിയമനം
 
കോട്ടയം തപാൽ ഡിവിഷനിൽ തപാൽ ഇൻഷുറൻസ് 
 വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. ഡയറക്ട് ഏജന്റിന് 18 വയസ്, SSLC പാസ് മതിയാകും; ഉയർന്ന പ്രായപരിധിയില്ല. തൊഴിൽരഹിതർ, സ്വയംതൊഴിൽ, മുൻ ഇൻഷുറൻസ്, മഹിളാ പ്രധാൻ ഏജന്റുമാർ, കുടുംബശ്രീ, അങ്കണവാടി/ആശ പ്രവർത്തകർ, വിമുക്തഭടന്മാർ, പാർട്ട് ടൈം ജീവനക്കാർ, കമ്പ്യൂട്ടർ , മൊബൈൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.


ഫീൽഡ് ഓഫീസർമാരായി കേന്ദ്ര/സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ചവർക്കും വിരമിച്ച ജി ഡി എസ് ജീവനക്കാർ എന്നിവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത രേഖകൾ, ആധാർ, പാൻ , 2 ഫോട്ടോ സഹിതം ഏപ്രിൽ 17 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെട്ടവർ സ്വന്തം പേരിലുള്ള 5000 രൂപയുടെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സെക്യൂരിറ്റിയായി നൽകണം  ഫോൺ: 9633255562








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments