ഷോൺ ജോർജിന്റെ ഭീഷണി വേണ്ട; ബിജെപിയുടെ തണലിൽ സഭയെയും സഭാ പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കും: മാണി സി കാപ്പൻ


ഷോൺ ജോർജിന്റെ ഭീഷണി വേണ്ട;  ബിജെപിയുടെ തണലിൽ സഭയെയും സഭാ പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കും:  മാണി സി കാപ്പൻ

പരാജയം ഉറപ്പായതോടെ സഭയ്ക്കും,  ദീപികയ്ക്കുമെതിരെ ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ല എന്ന് മാണി സി കാപ്പൻ എംഎൽഎ.  സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ് സി ആർ എ ബില്ലിലൂടെയും,  ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും  പുറത്തുവന്നത്.  പരാജയം ഉറപ്പായതോടെ അതിൻറെ പാപഭാരം സഭയുടെ മേൽ ചാരാൻ ആണ് ഷോൺ ശ്രമിക്കുന്നത്.  ഇത്തരം വേട്ടക്കാരെ  പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്വവും, ആർജ്ജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പൻ വ്യക്തമാക്കി.

 മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്.  ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിൻറെ വ്യക്തമായ പ്രതിഫലനമാണ്.  മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം  അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഫോൺ ഈ ഭീഷണി ഉയർത്തിയത്.  ദിവസങ്ങൾക്കും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും.  സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും കാപ്പൻ വ്യക്തമാക്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments