രാമപുരം - കൂത്താട്ടുകുളം റോഡില്‍ അമനകരക്ക് സമീപം മുരിക്കനാട്ടില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.
രാമപുരം കൂടത്തിനാല്‍ സാന്റോ സാലസ്(33) ആണ് മരണമടഞ്ഞത്. സാന്റോ പിറവം കാക്കൂറില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി 7.30 നാണ് അപകടം നടന്നത്.
സാന്റോ രാമപുരത്തെ ബാറില്‍ നിന്നും മദ്യപിച്ചതിന് ശേഷം ആരുടെയോ ബൈക്കില്‍ കയറി കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുന്ന വഴിക്ക് മുരിക്കനാട് ഇറങ്ങിയതായി വിവരം ലഭിച്ചുവെന്ന് രാമപുരം പൊലീസ് പറഞ്ഞു. പിന്നീട് സാന്റോയുടെ അരയ്ക്ക് താഴേയ്ക്ക് വാഹനം കയറി റോഡില്‍ കിടന്നുവത്രേ. ഏത് വാഹനമാണ് സാന്റോയെ ഇടിച്ചതെന്നോ ആരുടെ കൂടെയാണ് ബൈക്കില്‍ കയറി പോയതെന്നോ വ്യക്തമല്ല.
രാമപുരം ഭാഗത്ത് നിന്നും എറണാകുളത്ത് ഭാഗത്തേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന പൊന്‍കുന്നം ചിറക്കടവ് സ്വദേശി സിദ്ധാര്‍ത്ഥ്(28) ഇരുട്ടത്ത് അറിയാതെ പരിക്കുപറ്റി കിടന്ന സാന്റോയുടെ ദേഹത്ത് കയറി റോഡില്‍ മറിഞ്ഞുവീണു. ബൈക്ക് മറിയുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി സാന്റോയെ മെഡിക്കല്‍ കോളേജിലും, സിദ്ധാര്‍ത്ഥിനെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാന്റോ രാമപുരത്ത് എ.ഐ.റ്റി.യൂ.സി. കട്ടന്‍സ് തൊഴിലാളിയായിരുന്നു . സംസ്‌കാരം നടത്തി. രാമപുരം പോലീസ് അപകട കാരണങ്ങള്‍ അന്വേഷണം നടത്തിവരുകയാണ്.




0 Comments