പാലായിലെ പ്രമുഖ കാരുണ്യ പ്രവര്‍ത്തകന്‍ സന്‍മനസ്സ് ജോര്‍ജ്ജിന് (ജോര്‍ജ്ജ് ജോസഫ് -67) നാടിന്റെ അന്ത്യാഞ്ജലി... സംസ്‌കാരം നാളെ രാവിലെ 10 ന് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍... ഭൗതികദേഹം പൊതുദര്‍ശനത്തിന് കിടത്താന്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ സൗജന്യമായി വിട്ടുനല്‍കി പാലാ നഗരസഭ.




ശനിയാഴ്ച അന്തരിച്ച പാലായിലെ പ്രമുഖ കാരുണ്യ പ്രവര്‍ത്തകന്‍ സന്‍മനസ്സ് ജോര്‍ജ്ജിന് (ജോര്‍ജ്ജ് ജോസഫ് -67) നാടിന്റെ അന്ത്യാഞ്ജലി. 
 
ഇന്ന് വൈകിട്ട് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ നൂറുകണക്കിന് ആളുകളാണ് സന്‍മനസ്സ് ജോര്‍ജ്ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. ജോര്‍ജ്ജിനോടുള്ള ആദരസൂചകമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മുന്‍കൈ എടുത്ത് ഭൗതികദേഹം പൊതുദര്‍ശനത്തിന് കിടത്തുന്നതിനായി ടൗണ്‍ഹാള്‍ സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഭൗതികദേഹം പൊതുദര്‍ശനത്തിന് കിടത്തിയ മുഴുവന്‍ സമയവും ടൗണ്‍ഹാളിലുണ്ടായിരുന്നു. 
 
സമൂഹത്തിലെ നാനാതുറകളിലുള്ളവരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ത്ഥന നടത്തി. മാണി സി കാപ്പന്‍ എംഎല്‍എ, പാലാ ഡി വൈ എസ് പി കെ സദന്‍, മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, 
 
 
 
ലേബര്‍ ഇന്ത്യ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലുപടവില്‍, പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോര്‍ജ് കാരംവേലില്‍, ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, സിനിമാ നടന്‍ ചാലി പാലാ, മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള തുടങ്ങിയ പ്രമുഖരും വിവിധ സംഘടനകള്‍, രാഷ്ട്രീയസാമുഹിക സംഘടനകള്‍ എന്നിവരും പുഷ്പചക്രം സമര്‍പ്പിച്ചു. കേരള കൗമുദിക്കുവേണ്ടി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ പുഷ്പചക്രം സമര്‍പ്പിച്ചു. 
 
തുടര്‍ന്ന് ഇടപ്പാടിയിലുള്ള ജോര്‍ജ്ജിന്റെ ഭാര്യാ സഹോദരിയുടെ ഭവനത്തിലേക്ക് ഭൗതികദേഹം കൊണ്ടുപോയി. സംസ്‌കാരം നാളെ രാവിലെ 10ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments