ചാണ്ടി ഉമ്മൻ പാടി; അമ്മമാർ അത് ഏറ്റുപാടി


ചാണ്ടി ഉമ്മൻ പാടി; അമ്മമാർ അത് ഏറ്റുപാടി

  "അമ്മ എന്നാൽ അത് നന്മയാന്ന് " എന്ന കവിത തിങ്ങി നിറഞ്ഞ അമ്മമാരെ സാക്ഷിയാക്കി ചാണ്ടി ഉമ്മൻ എം.എൽ.എ പാടിയപ്പോൾ അമ്മ മാർ അത് ഏറ്റുചൊല്ലി.

വിസിബിന്റ നേതൃത്വത്തിൽ പാലാ ടൗൺഹാളിൽ സംഘടിപ്പിച്ച ആർത്തവ ശുചിത്വ ദിനാചരണവേദിയിൽ ആയിരുന്നു ഇത്.
പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് ചാണ്ടി ഉമ്മൻ എം.എൽഎ അമ്മയെ അനുസ്മരിച്ച് കവിത ചൊല്ലിയത്. ആയിരക്കണക്കിന് സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുത്തത്.
ടൗൺ ഹാൾ തിങ്ങി നിറഞ്ഞ അമ്മമാർക്കെല്ലാം ചാണ്ടി ഉമ്മനോടൊപ്പം സെൽഫിയെടുക്കണമെന്നായപ്പോൾ തിരികെ വീണ്ടും സ്റ്റേജിലെത്തി തിരിഞ്ഞ് ടൗൺഹാളിലുണ്ടായി രുന്ന എല്ലാവർക്കുമായി സെൽഫിയെടുത്തു. സ്റ്റേജിൽ നിന്നും ഇറങ്ങി വന്ന എം.എൽഎ യെ സെൽഫിക്കായി അമ്മമാർ വീണ്ടും വളഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments