വിസിബ് സ്വാശ്രയ സംഘം, അഗ്നി വേദിക് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവദിനാചരണവും ബോധവത്ക്കരണ സെമിനാറും നടത്തി.
പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആർത്തവശുചിത്വ ദിനം ആചരിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെവ്യക്തമായ രൂപരേഖയാണെന്ന് ചാണ്ടിഉമ്മൻ അഭിപ്രായപ്പെട്ടു.
പഴയ കാലഘട്ടത്തിൽ നിന്നും സ്ത്രീവിമോചിതയായി എന്നതിന്റെ അവസാന പടിയാണ് ആർത്തവ ശുചിത്വ ദിനാചരണത്തിലൂടെ പാലായും കേരളവും നല്കുന്ന പാഠമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർത്തവം ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യരാശി ഉണ്ടാവുമായിരുന്നില്ല.അജ്ഞതമൂലം ഇന്ന് ഗർഭാശയ കാൻസർ ഉൾപ്പെടെ രോഗങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്. വിസിബ് നടത്തുന്ന ഇത്തരം പരിപാടികളിലൂടെ സ്ത്രീ സമൂഹത്തിന് അജ്ഞതയിൽ നിന്ന് ഉണരാനും ആരോഗ്യ പരമായ കുടുംബ ജീവിതം നയിക്കാനും കഴിയട്ടെയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ശങ്കർ അയ്യർ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ബിജി, കെ.സി. തങ്കച്ചൻ , ടി.സുരേഷ്, ടി.കെ.ഷിജു, ശോഭന അജിത്ത്,സുമ സുനിൽ ,സതി സുരേഷ്,എന്നിവർ പ്രസംഗിച്ചു.
ഡോ. വീണ ജിബിൻ, ഡോ. റോണി വിൽഫ്രഡ് എന്നിവർ ബോധവത്ക്കരണ സെമിനാർ നയിച്ചു.
70 12 23 03 34




0 Comments