പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്രിന്‍സിപ്പല്‍



പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. 
 
കഴിഞ്ഞ 24 വര്‍ഷമായി ബോട്ടണി വിഭാഗത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവില്‍ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കണ്‍ട്രോളറുമാണ്. 
 
ബിഷപ്പ് വയലില്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിന്‍സിപ്പലിനെ പ്രഖ്യാപിച്ചത്.  
 
പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കോളേജ് കൗണ്‍സില്‍ സെക്രട്ടറി  അലന്‍ സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
 
കോളേജിലെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി വിഭാഗം തയ്യാറാക്കിയ വിവര്‍ത്തന കഥാസമാഹാരത്തിന്റെ പ്രകാശനവും നടത്തപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments